Wed. Jan 22nd, 2025
തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുടുംബവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടെന്ന് ബിജെപി. മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്നയ്ക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിടാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

വീണ സ്വപ്‌ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ പോയി കല്യാണ സമ്മാനമായി ഫര്‍ണിച്ചറുകള്‍ വാങ്ങിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. അതേസമയം, കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ  വര്‍ഗീയവാദി കെടി ജലീല്‍ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

By Arya MR