Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

പാര്‍ലമെന്‍റില്‍ 30 എംപിമാര്‍ക്കും രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തോടനുബന്ധിച്ച്  നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ ലോക്സഭ എംപിമാരാണ്. ഇതില്‍ 12 പേരും ബിജെപി എംപിമാരാണ്. ഇതിനുപുറമെ പാര്‍ലമെന്‍റിലെ തന്നെ 60-ഓളം സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, എംവി ശ്രേയാംസ് കുമാര്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam