Mon. Dec 23rd, 2024

മലപ്പുറം:

മന്ത്രി കെടി ജലീലിന് നേരെ യുവജന സംഘടനങ്ങള്‍ കരങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ പ്രതിഷേധം.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്ക് പോകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.  ഇ ഡി യുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ് മന്ത്രി നേരെ പോയത് സ്വന്തം വസതിയിലേക്കായിരുന്നു. അതിനുശേഷം, ആദ്യമായാണ് ജലീൽ വീടിന് പുറത്തേക്കിറങ്ങുന്നത്.

 

 

By Arya MR