Sun. Jan 19th, 2025

കൊച്ചി:

വാളയാർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സമരത്തിൽ. കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവിലെ പത്ത് മണിക്ക് പ്രതിഷേധ പരിപാടി ആരംഭിച്ചു. ഹൈക്കോടതി മുൻ ജസ്റ്റിസ് കമാൽ പാഷയാണ് ഉപവാസ സമരം ഉത്‌ഘാടനം ചെയ്തത്.

https://www.facebook.com/JusticeForWalayarKids/videos/754154231797711/?v=754154231797711

കേസുമായി മുന്നോട്ട് പോയാൽ മകനെ കൂടി ഇല്ലാതാക്കുമെന്ന് ഭയമുള്ളതായി വാളയാര്‍ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. കേസിലെ ഒന്നാം പ്രതിയും ബന്ധുവും കൂടിയായ മധുവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തി. കേസന്വേഷിച്ച എസ്പി എം.ജെ.സോജന്റെ സ്ഥാനക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രികടക്കം കത്ത് നൽകിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam