Sun. Apr 6th, 2025

തിരുവനന്തപുരം:

തിരുവനന്തപുരത്ത് ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ചേന്തിയിലെ അനി എന്ന ഡിസിസി അംഗത്തിന്റെ വീട്ടിൽ ഈ മാസം ഒന്നിന് ഗുണ്ടകൾ ഒത്തുചേർന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ വീടിന് മുന്നിൽ വച്ചാണ് ഈ മാസം രണ്ടിന് നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന് വെട്ടേറ്റത്. ചേന്തിയിൽ അനിയും ശരത് ലാലും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചേന്തിയില്‍ വച്ച് ആക്രമണമുണ്ടായത്. നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റ ശരത് ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് ഇൻ്റലിജൻസ് അന്വേഷണം ആരംഭിച്ചു.

By Arya MR