ന്യൂഡല്‍ഹി:
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വൈകില്ല. ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച കേരളത്തിൻറെ പുതിയ കത്ത് ഇന്നലെ വൈകിട്ട് വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വൈകാതെ ചേരും.
അതേസമയം, തദ്ദേശതിരഞ്ഞെടുപ്പ് നീട്ടണമെന്ന സംസ്ഥാനസര്‍ക്കാരിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. തിരഞ്ഞെടുപ്പ് നീട്ടിയാല്‍ നവംബര്‍ 11ന് ശേഷം സ്പെഷ്യല്‍ ഓഫീസറുടെയോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയോ ഭരണം ആയിരിക്കും. 18-ാം തീയ്യതിയിലെ സര്‍വ്വകക്ഷി യോഗത്തില്‍ തിരഞ്ഞെടുപ്പിനുള്ള പൊതുമാനദണ്ഡങ്ങള്‍ ചര്‍ച്ചചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം കൂടി പരിഗണിച്ചാകും മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപം നല്‍കുക.