തിരുവനന്തപുരം:
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. സർക്കാർ തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കത്ത് കിട്ടുന്ന മുറയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന സർവകക്ഷി യോഗത്തിന്റെ വികാരം പെട്ടെന്ന് തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഇനി ആവശ്യമില്ലെന്ന് താൻ നേരത്തെ വ്യക്തമാക്കിയിരുന്നതായും ടിക്കാറാം മീണ പറഞ്ഞു. ആവശ്യമെങ്കിൽ തന്റെ അഭിപ്രായവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും അറിയിക്കുമെന്നും അറിയിച്ചു. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന് ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാമായിരുന്നു.