Sun. Jan 19th, 2025

ബ്യൂണസ് ഐറിസ്:

അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളിക്കാം.

കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും സംഘാടകരെയും വിമർശിച്ചതിനുമായി മെസ്സിക്ക് മൂന്നു മാസത്തെ വിലക്കും 50,000 യുഎസ് ഡോളർ പിഴയും ലഭിച്ചിരുന്നു.

ഇപ്പോൾ വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എ.എഫ്.എ) വാദം ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഒക്ടോബർ എട്ടിന് ബ്യൂണസ് ഐറിസിൽ ഇക്വഡോറിനെതിരെയും പിന്നീട് ബൊളീവിയക്ക് എതിരെയും നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സിക്ക് കളിക്കാം.

By Arya MR