Thu. Jan 23rd, 2025

കൊച്ചി:

കൊവിഡ് മരുന്ന് രണ്ടാംഘട്ട പരീക്ഷണത്തിന് കൊച്ചി ആസ്ഥാനമായ കമ്പനിയ്ക്ക് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യയുടെ അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിനാണ് അനുമതി ലഭിച്ചത്. ഒന്നാംഘട്ട പരീക്ഷണത്തിൽ മനുഷ്യരിൽ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് തയാറെടുക്കുന്നത്. അറുപതുദിവസത്തിനകം ഇത് പൂ‍ർത്തിയാക്കും.

പൂനെ ബിഎംജെ മെഡിക്കൽ കോളജിൽ ചികിൽസയിലുളള  നാല്‍പത് കൊവിഡ് രോഗികളിൽ മരുന്ന് പരീക്ഷിക്കും. ലോകത്ത് കൊവിഡ് രോഗികളിൽ വാക്സിനേഷൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പിഎൻബി വെസ്‌പെർ അവകാശപ്പെട്ടു.

By Arya MR