Thu. Dec 19th, 2024
ഡൽഹി:

ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. നിലവിൽ റഷ്യ- ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം മോസ്കോവിൽ തുടരുകയാണ്. അതിനാൽ വൈകിട്ട് ആറ് മണിയോടെയാണ് നിർണ്ണായക ഇന്ത്യ ചൈന കൂടിക്കാഴ്ച നടക്കുന്നത്. 

ഉച്ചയ്ക്ക് നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാൻറെയും മന്ത്രിമാർ പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിർത്തി തർക്കം തീർക്കാൻ റഷ്യ കാണിക്കുന്ന താൽപര്യത്തിൻറെ കൂടി സൂചനയാണ് ഈ യോഗം. 

ഇന്ത്യ സേനയെ വിന്യസിച്ച മലനിരകളിലേക്ക് കയറാൻ കഴിഞ്ഞ ദിവസം ചൈനീസ് സേന ശ്രമിച്ചതായി റിപോർട്ടുകൾ വന്നിരുന്നു. മുള്ളുവേലി കെട്ടി പോസ്റ്റുകൾക്ക് അതിര് നിശ്ചയിച്ച ഇന്ത്യ ചൈനീസ് സേനയുടെ കടന്നു കയറ്റ നീക്കം നിരന്തരം ചെറുക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബ്രിഗേഡ് കമാൻഡർ തല ചർച്ച ഇന്നും അതിർത്തിയിൽ നടന്നു.

By Athira Sreekumar

Digital Journalist at Woke Malayalam