Thu. Jan 23rd, 2025

തിരുവനന്തപുരം:

നിരവധി സ്വർണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ കോഴിക്കോട് ഒളവണ്ണ സ്വദേശി രഞ്ജിത്തും സംഘവും പിടിയിലായി. വിതുര പൊലീസാണ് ഇവരെ പിടികൂടിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായിരിക്കുന്നത്. മുപ്പതിലേറെ കേസുകളിൽ പ്രതികളാണ് ഇവർ. ടി പി വധക്കേസ് പ്രതി കൊടി സുനിയുമായി ചേർന്നുളള ആക്രമണക്കേസിലും പ്രതിയാണ് രഞ്ജിത്.

സ്വർണ്ണക്കടത്ത്, ഹവാല, കുഴൽപണം കടത്ത്, ഭീഷണിപ്പെടുത്തി പണംതട്ടൽ, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് ഡിസിപിയിൽ നിന്നും തിരുവനന്തപുരം ജില്ലാപൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിതുര പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

By Athira Sreekumar

Digital Journalist at Woke Malayalam