Mon. Dec 23rd, 2024

കാസര്‍ഗോഡ്:

പെരിയ ഇരട്ടക്കൊലക്കേസ് രേഖകള്‍ തേടി വീണ്ടും സിബിഐ. രേഖകള്‍ ആവശ്യപ്പെട്ട് ക്രെംബ്രാഞ്ചിന് അഞ്ചാമത് കത്ത് നല്‍കും. രേഖകള്‍ കിട്ടിയില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐ യുടെ തീരുമാനം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതിനകം അന്വേഷണ ഫയലുകൾ ആവശ്യപ്പെട്ട് സിബിഐ പലതവണ ക്രൈംബ്രാഞ്ച് മേധാവിക്കും എസ്പിക്കും കത്ത് നൽകിയെങ്കിലും യാതോരു പ്രതികരണവും ഉണ്ടായിട്ടില്ല. അതേസമയം, കേസ് രേഖകൾ നൽകാത്തതിനെതിരെ ഇരുവരുടെയും മാതാപിതാക്കൾ നൽകിയ കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ടു.

By Binsha Das

Digital Journalist at Woke Malayalam