Wed. Oct 29th, 2025

ബംഗളുരു:

ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുന്നു.  ഇന്ന് രാവിലെയാണ് സേർച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് സഞ്ജനയോട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവർ ഹാജരായില്ല. കേസിലെ നാലാം പ്രതി വിരേൻ ഖന്നയുടെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് സിസിബി അറിയിച്ചു.

By Arya MR