Wed. Jan 22nd, 2025
തിരുവനന്തപുരം:

ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളതെന്നും സപ്ലൈകോ വ്യക്തമാക്കി.

വിവിധ ഡിപ്പോകളിൽ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ ലാബിൽ പരിശോധനക്കയച്ച 14 സാമ്പിളിൽ മൂന്നെണ്ണത്തിന്റെ ഫലം വന്നതിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്.

By Arya MR