Wed. Jan 22nd, 2025

ബെംഗളൂരു:

2018-19 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലം അല്ലെന്ന് തമിഴ്നാട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്. 2018ല്‍ പ്രളയം ഉണ്ടായ ഏഴ് ദിവസത്തിന് ഇടയില്‍ 6.65 ഘനഅടി ജലം മാത്രമെ മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക് എത്തിയിട്ടുള്ളു. ഇടുക്കി ഉള്‍പ്പെടെ കേരളത്തിലെ അണക്കെട്ടുകളില്‍ നിന്ന് ഇതിലും അധികം ജലം ഒഴുകിയിട്ടുണ്ടെന്നും തമിഴ്നാട് അവകാശപ്പെടുന്നു.

2020 ജനുവരിക്കും മെയ് മാസത്തിനും ഇടയില്‍ 21 ചെറു ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് ഉണ്ടായി. എന്നാല്‍, റിക്ടര്‍ സ്കെയിലില്‍ 0.08നും 2.8നും ഇടയില്‍ തീവ്രത മാത്രമാണ് ഈ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam