Thu. Dec 19th, 2024
ന്യൂ​ഡ​ല്‍​ഹി:

ബോ​ളി​വു​ഡ് താ​രം ‌ക​ങ്ക​ണാ റ​ണൗ​ട്ടിന്  ‘വൈ’ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ കേ​ന്ദ്രം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യെ പാ​ക്കി​സ്ഥാ​നു​മാ​യി സാ​മ്യ​പ്പെ​ടു​ത്തി​യു​ള്ള താ​ര​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന് ‘വൈ’ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും ക​മാ​ന്‍​ഡോ​ക​ള്‍ ഉ​ള്‍​പ്പ​ടെ 11 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷ സം​ഘ​ത്തി​ലു​ണ്ട്. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രു​മാ​യു​ള്ള ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് ക​ങ്ക​ണ മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​രു​ന്നു​ണ്ട്.കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്ന് ക​ങ്ക​ണ പ്ര​തി​ക​രി​ച്ചു.