Sun. Dec 22nd, 2024
തിരുവനന്തപുരം:

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ ആരോഗ്യ നില തൃപ്തികരം. ധനമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിമാരായ കെ.കെ ശൈലജ , ഇ.പി ജയരാജന്‍ , എം.എം മണി എന്നിവരും നിരീക്ഷണത്തിലാണ്.ഇന്നലെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലാണ്.