ഡൽഹി:
ലൈഫ് മിഷൻ പദ്ധതിയിലേക്ക് സഹായം നൽകിയ റെഡ് ക്രെസന്റ് സന്നദ്ധ സംഘടനയല്ലെന്നും യുഎഇ സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതോടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാനം മുന്‍കൂര്‍ അനുമതി തേടാത്തത് ഗുരുതര ചട്ടലംഘനമാണെന്ന് കേന്ദ്രം വിലയിരുത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയേക്കും.
സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രെസന്റുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അനുമതിയില്ലാതെയാണ് ഒപ്പിട്ടതെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും കേന്ദ്രം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ റെഡ് ക്രെസന്റ് സന്നദ്ധസംഘടനല്ലെന്നും സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കണ്ടെത്തിയത്.