ന്യൂഡൽഹി:
സുരേഷ് റെയ്നക്കു പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎലിൽനിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്നാണ് വിവരം. ഹർഭജൻ വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെ തീരുമാനം അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തന്നെ തുടരുന്ന താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേർന്നിട്ടില്ല.ഇന്ത്യൻ പ്രിമീയർ ലീഗ് പോരാട്ടങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ തീരുമാനം. കളിക്കാരനും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും കോ വിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ സൂപ്പർ കിംഗ്സിനെ വീണ്ടും തളർത്തുന്നതാണ് ഹർഭജൻ സിംഗിന്റെയും റെയ്നയുടേയും നഷ്ടം.