Sun. Dec 22nd, 2024

തിരുവനന്തപുരം:

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ്സ് എംപി അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ  റഹീം രംഗത്ത്.  കേസിലെ മുഖ്യപ്രതികളിലൊരാളായ സജീവിനെ അടൂര്‍ പ്രകാശ് എംപി കണ്ടിട്ടുണ്ടെന്ന് റഹീം ആരോപിച്ചു.  എന്നാല്‍ ഇരുവരും കണ്ട തീയതി പിന്നീട് വെളിപ്പെടുത്തുമെന്ന് റഹീം പറഞ്ഞു.  കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് പുരുഷോത്തമന്‍ നായര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തെന്നും റഹീം ആരോപിച്ചു.

കേസിൽ അവസാനം അറസ്റ്റിലായ പ്രതി ഉണ്ണി കോൺഗ്രസ് ഭാരവാഹിയാണ്. കേസിൽ പ്രതികളായവരെ പുറത്താക്കാനോ നടപടിയെടുക്കാനോ കോണ്‍ഗ്രസ് തയാറായിട്ടില്ലെന്നും റഹീം കുറ്റപ്പെടുത്തി. അതേസമയം, കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ കരുതിയതാകാമെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രസ്താവനയും ഡിവൈഎഫ്ഐ തളളി. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഡിവൈഎഫ്ഐ വിശദീകരിച്ചു

By Arya MR