Wed. Nov 6th, 2024

തിരുവവന്തപുരം:

കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ സർവീസിൽ പുതിയ പരിഷ്കരണവുമായി കെഎസ്ആര്‍ടിസി. ഇനിമുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കാനാണ് തീരുമാനം. എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറുകയും ചെയ്യാം. ഓർഡിനറി ബസുകളിലാണ് പരിഷ്ക്കാരം നടപ്പാക്കുക. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഇത് നടപ്പാക്കുക.

കെഎസ്ആർടിസിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യം തെക്കൻ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക. സ്വകാര്യ ബസുകൾ നിർത്തുന്ന സ്റ്റോപ്പുകളിലെല്ലാം ഓർഡിനറി ബസുകളും നിർത്തുന്നത് പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഒരാഴ്ചയ്ക്കകം നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam