ന്യൂഡല്‍ഹി:
രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ െകാവിഡ് ബാധിതരുടെ എണ്ണം 36,87,145 ആയി. 24 മണിക്കൂറിനിടെ 819 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 65,288 ആയി ഉയര്‍ന്നു.
1.77 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. നിലവിൽ 7,85,996 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 28,39,882 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 76.94 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. തുടർച്ചയായ രണ്ടാംദിവസവും രോഗബാധിതരുടെ എണ്ണം 16,000 കടന്നു. ഇന്നലെ മാത്രം 341 പൊലീസുകാർക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. 15,294 പൊലീസുകാരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായ ജാർഖണ്ഡ്, ചത്തീസ്ഗഢ്, ഒഡീഷ, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത സംഘത്തെ നിയോഗിച്ചിട്ടുണ്ട്.