ന്യൂഡല്‍ഹി:
ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലയെങ്കില്‍ മൂന്ന് മാസം കഠിന തടവ് അനുഭവിക്കേണ്ടിവരുമെന്നും സുപ്രീംകോടതി വിധിച്ചു. അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും ഈ മൂന്ന് മാസം നേരിടേണ്ടി വരും.
മാധ്യമ നിലപാടുകൾ കോടതി വിധികളെ സ്വാധീനിക്കാൻ പാടില്ല എന്ന് വിധിപ്രസ്താവനത്തിനിടെ ജസ്ററിസ് അരുൺ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോർണി ജനറലിന്റെ അഭ്യർത്ഥന മുഖവിലക്കെടുക്കുന്നു എന്നും ജസ്ററിസ് പറഞ്ഞു. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത്.