Mon. Dec 23rd, 2024

തിരുവനന്തപുരം:

വെഞ്ഞാറമൂട്ടില്‍ ഡിവെെഎഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  കോൺഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസ്റ്റഡിയിലായവര്‍ക്ക് കോണ്‍ഗ്രസ്സുമായി യാതോരു ബന്ധവും ഇല്ല. വ്യക്തിവൈരാഗ്യമാണ് കാരണം. ഭരണപരാജയം മറച്ചു വക്കാൻ കോൺഗ്രസിനെ പഴിചാരുകയാണ്. ഇത് വിലപ്പോകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നില്‍ക്കാറില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല പിടിയിലായിട്ടുള്ളത്. എസ്ഡിപിഐയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് താന്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായിട്ടുള്ളത്. ജനങ്ങള്‍ വസ്തുത തിരിച്ചറിയും. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം,  ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിലായി. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് പിടിയിലായത്. ഐഎൻടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam