Mon. Dec 23rd, 2024

ചെന്നൈ:

ഐപിഎല്ലിനായി യുഎഇയിലെത്തി ടൂർണമെന്റ് ആരംഭിക്കും മുമ്പ് തിരിച്ചുപോയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാഞ്ചൈസി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ.

പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർ കിങ്സ് ടീമുമായി ഉടക്കിയാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. നേരത്തെ അമ്മാവനടക്കമുള്ള കുടുംബാംഗങ്ങൾക്ക് സംഭവിച്ചതിനെ തുടർന്നാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

പക്ഷേ എൻ. ശ്രീനിവാസൻ ഔട്ട്ലുക്കിന് നൽകിയ പ്രതികരണമനുസരിച്ച് ടീമുമായി ഉടക്കിയാണ് താരം മടങ്ങിയതെന്നാണ് റിപ്പോർട്ട്. റെയ്നയെ കടുത്ത ഭാഷയിലാണ് ശ്രീനിവാസൻ വിമർശിച്ചത്. അതേസയമം, ടീമിലെ 2 താരങ്ങൾക്ക് അടക്കം 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു റെയ്‌നയുടെ മടക്കം.

ചില താരങ്ങൾക്ക് അഹങ്കാരം തലയ്ക്ക് പിടിക്കാറുണ്ടെന്നു പറഞ്ഞ ശ്രീനിവാസൻ ഇത്തരം സംഭവവികാസങ്ങൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.