Fri. Nov 22nd, 2024

തിരുവനന്തപുരം:

ഈ വര്‍ഷം തിരുവോണ ദിനത്തിലും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് മദ്യവില്‍പനയില്ല. ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളിൽ മാത്രമല്ല സംസ്ഥാനത്തെ ബാറുകൾ, ബിയർവൈൻ പാർലർ ഉൾപ്പെടെ ഒരു മദ്യവിൽപനശാലയും തുറക്കില്ല. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനാണ് തീരുമാനം.

ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളിൽ തിരുവോണദിനം മദ്യവിൽപ്പനയുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ബാറുകളില്‍ മദ്യവില്‍പന ഉണ്ടായിരുന്നു. സാധാരണ ആഘേ‍‍ാഷദിവസങ്ങളിൽ ബാറുകൾക്ക് മദ്യവിൽപനയ്ക്കു നൽകിയിരുന്ന ഇളവാണ് ഇത്തവണ പിന്‍വലിച്ചത്.

തിങ്കളാഴ്ച മുതല്‍ മുഴുവൻ സ്ഥാപനങ്ങളും അവധിയായതിനാൽ ഇന്ന് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യമായ സ്റ്റേ‍ാക്ക് എല്ലായിടത്തും എത്തിച്ചതായി അധികൃതർ പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam