Sun. Feb 23rd, 2025

തിരുവനന്തപുരം:

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ. ലൈഫ് മിഷനിലേക്ക് വടക്കാഞ്ചേരിയില്‍ കെട്ടിടം നിര്‍മിച്ച് നല്‍കാന്‍ റഡ്ക്രസന്റുമായി സര്‍ക്കാര്‍ ധാരണപത്രം ഒപ്പിട്ട യോഗത്തിന്റ മിനിട്സ് മുഖ്യമന്ത്രി ഇടപെട്ട് നശിപ്പിച്ചെന്നാണ് ആരോപണം. റഡ്ക്രസന്റല്ല, മന്ത്രി എ.സി മൊയ്തീനാണ് യൂണിടാക്കിന് നിര്‍മാണ ചുമതല നല്‍കിയതെന്ന് അനില്‍ അക്കര തിരുവനന്തപുരത്ത് പറഞ്ഞു. യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 

 

By Binsha Das

Digital Journalist at Woke Malayalam