Mon. Dec 23rd, 2024

ശ്രീനഗര്‍:

ഇന്ത്യ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടിയിലൂടെയുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയതായി റിപ്പോർട്ട്. അതിര്‍ത്തി വേലികള്‍ക്ക് അടിയിലൂടെയാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ദേശീയ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാംബ മേഖലയിലാണ് 4 അടിയോളം വീതിയുള്ള തുരങ്കം പാകിസ്ഥാനില്‍ നിന്നാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് ബിഎസ്എഫ് വിശദമാക്കുന്നത്.

അതിര്‍ത്തിയിലെ പരിശോധനകള്‍ക്കിടയിലാണ് തുരങ്കം കണ്ടെത്തിയത്. വിവിധ കാലങ്ങളില്‍ ഭീകരവാദികളെ രാജ്യാതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ഈ തുരങ്കം സഹായിച്ചിട്ടുണ്ടാവാമെന്ന സംശയമാണ് ബിഎസ്എഫിനുള്ളത്. ഇതോടെ നുഴഞ്ഞുകയറ്റ വിരുദ്ധ സേനയോട് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന് ഉത്തരവ് നൽകി.