Sun. Jun 8th, 2025

ന്യൂഡല്‍ഹി:

ലാവലിന്‍ കേസില്‍ വാദം കേള്‍ക്കല്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. കേസിലെ പ്രതിയായ ശിവദാസനാണ് അപേക്ഷ നല്‍കിയത്. വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് അപേക്ഷയില്‍ ശിവദാസന്‍ പറയുന്നു.

തിങ്കളാഴ്ച എസ്.എന്‍.സി ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരക്കെയാണ് ഇന്ന് സുപ്രീംകോടതി രജിസ്ട്രിയില്‍ കേസിന്‍റെ വാദം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ കേസിലെ വാദം കേള്‍ക്കല്‍ നീട്ടിവെയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രില്‍ ഒന്നിന് സുപ്രീം കോടതി പുറപ്പടുവിച്ച വിധിയില്‍ ലാവലിന്‍ കേസ് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുന്ന ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ പരിഗണിക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായി തിങ്കളാഴ്ചയാണ് അപേക്ഷ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് വിശദമായ വാദംകേള്‍ക്കുന്ന ദിവസത്തേക്ക് കേസ് മാറ്റണം എന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam