Mon. Dec 23rd, 2024

തിരുവനന്തപുരം:

ജോസ് കെ മാണി വിഭാഗത്തിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തിനെ യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നത്. നിലവില്‍ യുഡിഎഫില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്ന ജോസ് വിഭാഗത്തിനോട് ഇനി മൃദു സമീപനം വേണ്ടെന്നാണ് തീരുമാനം.

നിയമസഭയില്‍ യുഡിഎഫ് നല്‍കിയ വിപ്പ് ലംഘിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവുമായി ഒത്തുതീര്‍പ്പ് എന്ന മുന്നണിയുടെ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനം. ഇന്നലെ രാത്രിയാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്. സെപ്റ്റംബർ മൂന്നിന് ചേരുന്ന യുഡിഎഫ് നേതൃയോഗം വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.