Sun. Jan 5th, 2025
തിരുവനന്തപുരം:

സെക്രട്ടറിയറ്റിലേക്ക് അതിക്രമിച്ചു കടന്നതിനും കൊവിഡ് നിയന്ത്രണങ്ങൾ ച്ചതിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മറ്റ് എട്ട് പേർക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ തീപിടിത്തമുണ്ടായതിനു പിന്നാലെ സുരേന്ദ്രനും ബിജെപി പ്രവർത്തകരും സെക്രട്ടറിയറ്റിലെത്തി പ്രതിഷേധം നടത്തിയിരുന്നു. തീപിടിത്തമുണ്ടായി നിമിഷങ്ങൾക്കകം സുരേന്ദ്രനും സംഘവും എങ്ങനെ സെക്രട്ടറിയറ്റിൽ എത്തിയെന്നതായിരുന്നു സർക്കാർ ഉന്നയിച്ച സംശയം. ഈ കാര്യത്തിലും അന്വേഷണം ഉണ്ടാകും.

അതേസമയം, പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തം ആസൂത്രിതം തന്നെയെന്ന്  കെ സുരേന്ദ്രൻ ഇന്നും ആവർത്തിച്ചു. ജുലൈ 13ന് സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത സൂചിപ്പിച്ചുള്ള പൊതുഭരണ വകപ്പിന്‍റെ സർക്കുലർ ഇതിനുള്ള തിരക്കഥയാണ്. തീ പിടിക്കാതിരിക്കാൻ ജാഗ്രത നടപടി സ്വീകരിക്കണമെന്ന് സർക്കുലറിൽ പറയുന്നുണ്ട്.