Thu. Dec 19th, 2024

ജമ്മു:

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ അഹ്മദ്ർ അടക്കം 19 പേരെയാണ് പ്രതി ചേർത്തിയിട്ടുള്ളത്. ജെയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, സഹോദരൻ റഫു അസ്ഹര്‍ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിലെ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നതാണ് കുറ്റപത്രമെന്നാണ് റിപ്പോർട്ട്. 2019 ഫെബ്രുവരി 14നായിരുന്ന രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. നാൽപ്പത് സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.