ഡൽഹി:
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജനാഭിലാഷത്തിനു തുരങ്കം വയ്ക്കാൻ നിയമ സഭയെ ഉപയോഗിച്ചു എന്നാണ് മുരളീധരൻ ട്വീറ്റ് ചെയ്തത്.
“ജനങ്ങൾക്കെതിരെ നിലപാടെടുത്ത് അവരുടെ ആഗ്രഹങ്ങൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് കേരള നിയമസഭ സ്വീകരിച്ചത്. പിണറായി വിജയൻ സർക്കാർ ജനവിരുദ്ധമാണ് എന്നാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തെ എതിർത്തുള്ള പ്രമേയം
പാസ്സാക്കിയതിലൂടെ പിണറായി വിജയനും കോൺഗ്രസിനും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. വികസനത്തിനും വളർച്ചയ്ക്കും വേണ്ടിയുള്ള ജനവികാരത്തെയല്ല അത്പ്രതിഫലിപ്പിക്കുന്നത്.” മുരളീധരൻ ട്വീറ്റ് ചെയ്തു.