Mon. Dec 23rd, 2024
ചെന്നൈ:

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന് കോവിഡ് ഭേദമായതായി മകനും ഗായകനുമായ എസ്.പി ചരണ്‍ അറിയിച്ചു. ചെന്നൈ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലെ ഐ.സി.യുവിലാണ് എസ്.പി.ബി ചികിത്സയില്‍ കഴിയുന്നത്.കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്ത് 5നാണ് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈയിടെ അദ്ദേഹത്തിന്‍റെ നില അതീവഗുരുതരമായിരുന്നു. പ്രിയഗായകന്‍ രോഗം ഭേദമായി എത്രയും പെട്ടെന്ന് തിരിച്ചുവരാനുള്ള പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകവും ആരാധകരും.