Thu. Dec 19th, 2024

ചെന്നൈ:

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായെന്ന പ്രസ്താവന പിൻവലിച്ച് മകൻ എസ്പി ചരൺ. എസ്പിബി കൊവിഡ് മുക്തനായെന്ന മകന്‍റെ പ്രസ്താവന എംജിഎംആശുപത്രി നിഷേധിച്ചതിന് പിന്നാലെയാണ് തന്റെ പ്രസ്താവന ചാരൻ തിരുത്തിയത്. എസ്പിബിയുടെ ആരോഗ്യനില രണ്ട് ദിവസമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കൊവിഡ് നെഗറ്റിവ് എന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആശുപത്രി വ്യക്തമാക്കി.

ഇതോടെ, തെറ്റിധാരണയുടെ പുറത്തുണ്ടായ പ്രചരണമെന്നും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നതായി ചരൺ അറിയിച്ചു. ഈ മാസം അഞ്ചിന് കൊവിഡ് ബാധയെത്തുടര്‍ന്നാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.