Mon. Dec 23rd, 2024
ആലപ്പുഴ:

 
ആലപ്പുഴ വയലാറില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ വീടിനു നേര്‍ക്ക് ബൈക്കിലത്തിയ സംഘത്തിന്റെ കല്ലേറ്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. ഇവിടെ ഒരു വീട്ടിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.

ആക്രമണത്തെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. ആക്രമണം നടത്തിയവരെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.