Mon. Dec 23rd, 2024

ഡൽഹി:

സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഒഴിഞ്ഞേക്കുമെന്ന് സൂചന. സോണിയ ഗാന്ധി തന്റെ താത്പര്യം  മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.  ഉടൻ വർക്കിംഗ് കമ്മറ്റി വിളിച്ച് തീരുമാനം യാഥാർത്ഥ്യമാക്കാനാണ് സോണിയാ ഗാന്ധിയുടെ തിരുമാനം. അതേസമയം സോണിയ ഗാന്ധി ഒഴിയുമ്പോൾ രാഹുലിനെ തന്നെ ആ പദവിയിൽ എത്തിക്കാൻ രാഹുൽ അനുകൂല വിഭാഗം സമ്മർദം ശക്തമാക്കി.