Mon. Dec 23rd, 2024

ഹൈദരാബാദ്:

തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിൽ വൻ അഗ്നിബാധ. കെട്ടിടത്തിനുള്ളിൽ ഒൻപത് പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന.  തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ജലവൈദ്യുത നിലയത്തിലാണ് തീപിടിത്തമുണ്ടായത്.  വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.  തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി. ബാക്കി ഒൻപത് പേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ  ദുരന്തനിവാരണ സേന തുടരുകയാണ്.  ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.