Mon. Dec 23rd, 2024

കൊച്ചി:

സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് ചുമത്തിയ കേസിലും സ്വപ്‍ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചു.  കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.  

ഹവാല, ബിനാമി ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സ്വപ്ന വാദിച്ചത്.  എന്നാല്‍ ഇക്കാര്യത്തില്‍ ഇ ഡിയുടെ വാദങ്ങള്‍ ശരിവെച്ചു കൊണ്ടാണ്  പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടത്.