Wed. Nov 6th, 2024

തിരുവനന്തപുരം:

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്. സർക്കാർ സാന്നിധ്യം എല്ലാ പദ്ധതിയിലുമുണ്ടെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.  നാലേകാല്‍ കോടിയാണ് കോഴയെന്ന വെളിപ്പെടുത്തല്‍ ഗൗരവതരം. എല്ലാ വിവരവും അറിഞ്ഞിട്ടും ധനമന്ത്രി തോമസ് ഐസക്ക് മറച്ചുവെച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.  നിയമസഭാ സമ്മേളനത്തിന് മുമ്പേ മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇപ്പോൾ മുഖ്യമന്ത്രി ലൈഫ് മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിളിപ്പിച്ചിട്ടുള്ളത് ആളുകളെ കളിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്. ധാരണാപത്രത്തിന്‍റെ  കോപ്പി താൻ ചോദിച്ചിട്ട് ഇതുവരെ തന്നിട്ടില്ല. മിനുട്സ് പുറത്തു വന്നാൽ ആദ്യം കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും കരാർ ഒപ്പിട്ട രീതി ദുരൂഹമെന്നും മിഷൻ സെക്രട്ടറി, സിഈഒ എന്നിവരെ അറിയിക്കാതെയാണ് നടപടികൾ നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.