എറണാകുളം:
ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് യാക്കോബായസഭ അറിയിച്ചു. കൗദാശികവും ആരാധനാപരവുമായ ബന്ധം വേണ്ടെന്നാണ് തീരുമാനം. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നും മെത്രാ പോലിത്തന്‍ ട്രസ്റ്റിജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ സഭയ്ക്ക് നീതി ലഭിക്കുന്നില്ല. അധികാരികളഉടെ ഭാഗത്ത് നിന്ന് മനുഷ്യനാണെന്ന പരിഗണനയും ലഭിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പള്ളികള്‍ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും ജോസഫ് മോര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.