തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നത്. നടത്തിപ്പിന് പുറമെ വികസനം, നവീകരണം തുടങ്ങിയ ചുമതലകളും അദാനി ഗ്രൂപ്പിനായിരിക്കും.
അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തില്‍ സംസ്ഥാനം എതിര്‍പ്പ് രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതി. വിമാനത്താവളം അദാനിക്ക് തീറെഴുതി. കൊവിഡിനിറെ മറവില്‍ പകല്‍ക്കൊള്ളയാണ് നടത്തുന്നതെന്നും മന്ത്രി കടംകംപ്പള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. വിമാനത്താവള ജീവനക്കാരുടെ ഭാവി തുലാസിലാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയും പറഞ്ഞു. കൊവിഡിന്‍റെ മറവില്‍ തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ എല്ലാം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.