Sat. Apr 27th, 2024

ഡൽഹി:

കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനമായി.  ഇതിനായി ഒരു ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ നടപടിയ്ക്ക് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെൻറ് എജൻസി നടത്തുന്ന ഈ  പൊതു യോഗ്യതാ പരീക്ഷ വഴിയാകുമെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു.  ആദ്യഘട്ടത്തിൽ ഒരു പൊതു പ്രിലിമിനറി പരീക്ഷ നടത്തും.  ഈ പരീക്ഷയിൽ വിജയിക്കുന്നവ‍ര്‍ക്ക് ഏത് റിക്രൂട്ട്മെന്‍റ് ഏജൻസി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും  അപേക്ഷ നൽകാം.

By Athira Sreekumar

Digital Journalist at Woke Malayalam