ഡല്‍ഹി:
ഡല്‍ഹിയിലെ ശബ്ദ മലിനീകരണ വിഷയത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഒരുലക്ഷം രൂപ പിഴയീടാക്കാനുള്ള നിര്‍ദ്ദേശത്തിനാണ് ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയത്. ഉച്ചഭാഷിണികളുടെയും പൊതു അറിയിപ്പ് സംവിധാനങ്ങളുടെയും ദുരുപയോഗത്തിന് പിഴ ഇടാക്കുകയും ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. നിര്‍മാണ മേഖലയിലും ശബ്ദം പുറത്തുവരുന്നതിന് നിയന്ത്രണങ്ങളുണ്ട്. ജൂണ്‍ 12ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.