Wed. Jan 22nd, 2025

തിരുവനന്തപുരം:

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണത്തില്‍ ഫെയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടി പൊലീസ്. ടിജെ ജയജിത്, വിനീത് വി.യു, കണ്ണന്‍ ലാല്‍ എന്നീ അക്കൗണ്ടുക്കളുടെ വിവരങ്ങള്‍ തേടിയാണ് ഫെയ്സ്ബുക്കിന് കത്ത് നല്‍കിയത്. ഇവര്‍ ലെെംഗിക ചുവയുള്ള സന്ദേശം പ്രചരിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കായി പരിശോധന തുടങ്ങി. 

സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയര്‍ത്തിയതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണം തുടങ്ങിയത്. മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് കെ ജി കമലേഷ്, അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ പ്രജുല എന്നിവര്‍ക്കെതിരെയും അവരുടെ കുടുംബങ്ങള്‍ക്കെതിരെയും വ്യക്തിപരമായി ആക്രമണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടന്നത്.

By Binsha Das

Digital Journalist at Woke Malayalam