Thu. Jan 23rd, 2025
തിരുവനന്തപുരം:

എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി എഴുത്തുകാരി കെആർ മീര. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് വിദഗ്ദ സമിതി നല്‍കിയ പേരുകൾ വെട്ടിമാറ്റിയാണ് കെ ആർ മീരയുടെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന നിലയിൽ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ രാജി എംജി വൈസ് ചാൻസലർക്ക് ഇ-മെയിൽ വഴി അയച്ചിട്ടുണ്ട് എന്ന് മീര ഫേസ്ബുക്കിൽ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ നിയമനത്തില്‍നിന്ന് ഞാന്‍ രാജിവച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു എന്നും മീര ഫേസ്ബുക്കിൽ കുറിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam