Sun. Jan 19th, 2025
കാസർഗോട്:

കാസർഗോട് ബളാലിൽ പതിനാറുകാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിന്‍ ബെന്നിയെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ആൾക്കൂട്ടം ഒഴിവാക്കുന്നതിനു വേണ്ടി പുലർച്ചെ അതീവ രഹസ്യമായാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. ആല്‍ബിന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകി വീട്ടിലുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ആൽബിൻ പദ്ധതിയിട്ടെന്നാണ് പൊലീസ് കണ്ടെത്തൽ. തുടക്കത്തിൽ ശരിയായ ചികിത്സ ലഭിക്കാത്തതാണ് ആനി ബെന്നിയുടെ മരണത്തിനിടയാക്കിയതെന്നാണ് വിവരം. 

By Athira Sreekumar

Digital Journalist at Woke Malayalam