Mon. Dec 23rd, 2024
ബംഗളൂരു:

എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള  ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ഉണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. എസ്ഡിപിഐയേയും പോപ്പുലർ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേയും കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം, ബെംഗളൂരു സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സിടി രവി ആരോപിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam