Mon. Dec 23rd, 2024
ജയ്‌പുർ:

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതസന്ധി അവസാനിപ്പിച്ചുെകാണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് കോണ്‍ഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്. നാളെ നിര്‍ണായകമായ നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് ഇന്ന് കോൺഗ്രസ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു പൈലറ്റ് ചൊവ്വാഴ്ച ജയ്പൂരില്‍ തിരിച്ചെത്തിയത്. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam