Mon. Dec 23rd, 2024

ലിസ്ബണ്‍:

ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാളിന്‍റെ സെമിഫൈനലിൽ ചുവടുറപ്പിച്ച്  ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി. തോല്‍വിയുടെ വക്കില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് സെമി ഫൈനല്‍ പ്രവേശനം നേടിയത്. വിജയഭേരിക്ക്​ തൊട്ടരികിലായിരുന്ന അത്​ലാൻറയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ്  നെയ്​മറും സംഘവും തളച്ചത്​.

തോൽവി മുന്നിൽകണ്ട്​ 1-0ത്തിന്​ പിന്നിൽനിൽക്കുന്ന ഘട്ടത്തിൽ 90ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ മാര്‍ക്വിഞ്ഞോസിലൂടെ തുല്യത നേടിയ പി.എസ്​.ജി ഇഞ്ചുറി ടൈമിൽ സബ്​സ്​റ്റിറ്റ്യൂട്ട്​ എറിക്​ മാക്​സിം ചൗപോ-മോടിങ്ങിന്‍റെ ഗോളിലൂടെജയം പിടിച്ചെടുക്കുകയായിരുന്നു. 1995നു ശേഷം ആദ്യമായാണ് പിഎസ്ജി ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തിയത്.

 

By Binsha Das

Digital Journalist at Woke Malayalam